കൊല്ലപ്പെടണം, എങ്കിലേ നീതി കിട്ടൂ എന്നതാണ് നമ്മുടെ നാട്ടുനടപ്പ്. അടികൊണ്ട് ചോരവാർന്ന് ചെരുപ്പു പോലുമിടാതെ പാതിരാത്രിയിൽ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി നിലവിളിച്ച് പരാതി ബോധിപ്പിച്ചാലും പെണ്ണുങ്ങളെ ഭർത്തൃഗൃഹത്തിലേക്ക് തന്നെ ഒത്തുതീർപ്പാക്കി തിരിച്ചു വിടുന്ന സംവിധാനമാണ് പോലീസ് സ്റ്റേഷനുകൾ